അഞ്ച് ലിറ്റർ ചാരായവും 35 ലിറ്റർ വാഷുമായി പിടിയിൽ
മാനന്തവാടി: അഞ്ച് ലിറ്റർ ചാരായവും 35 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. തൃശ്ശിലേരി താഴെമുത്തുമാരിയിലെ തറയിൽ വീട്ടിൽ വി.ജെ. വർഗീസ് (63) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ സി.കെ. രഞ്ജിത്തും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്കു നടത്തിയ പരിശോധനയിലാണ് വർഗീസ് പിടിയിലായത്. വീടിനോടു ചേർന്നുള്ള വിറകുപുരയിൽ നിന്നാണ് ചാരായവും വാഷും കസ്റ്റഡിയിലെടുത്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) വർഗീസിനെ റിമാൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ പി. വിപിൻ, എം. അർജുൻ, അതുൽ ആനന്ദ്, വിമൻ സിവിൽ എക്സൈസ് ഓഫീസർ എം.കെ. വീണ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.