വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 ,21, 22 തീയതികളില്‍
വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 ,21, 22 തീയതികളില്‍ ചുണ്ടേല്‍ RCHSS, RCLPS എന്നീ വിദ്യാലയങ്ങളില്‍ നടക്കും. ഉപജില്ലയിലെ 73 വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കും. 20ന് രാവിലെ 9മണിക്ക് വൈത്തിരി എ ഇ ഒ ജോയ് വി സക്കറിയ പതാക ഉയര്‍ത്തും. കലോത്സവത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ് അധ്യക്ഷനാകും. 22ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്യും.