വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററിലേക്ക് ദുരിത യാത്ര; ബി.ജെ.പി. വാഴ നട്ട് പ്രതിഷേധിച്ചു
വയനാട് ജില്ലയിലെ ഏക ക്യാന്‍സര്‍ സെന്ററായ അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് ഉള്ള റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് രോഗികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ യാത്ര ദുരിതത്തിലായ സാഹചര്യത്തിലാണ് ബിജെപി സമരവുമായി എത്തിയത്. ഡയാലിസിസ് യൂണിറ്റ്, ക്യാന്‍സര്‍ രോഗികളുടെ കിടത്തി ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയാണ് അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്റര്‍, ദൈനം ദിനം ആംബുലന്‍സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. നിരവധിതവണ ബന്ധപ്പെട്ട അധികാരികളെ കണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് വരെ റോഡ് ഗതാഗത യോഗ്യമായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ്ബി.ജെ.പി റോഡില്‍ വാഴ നട്ട് സുചനാസമരവുമായി രംഗത്ത് ഇറങ്ങിയത്. സമരം മണ്ഡലം ജനറല്‍ സെക്രട്ടറി ജിതിന്‍ ഭാനു ഉദ്ഘാടനം ചെയ്തു. അനീഷ് അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ മങ്കൊല്ലി, ചന്ദ്രശേഖരരന്‍, രമേശന്‍, അജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.