ചെതലയം റേഞ്ചിലെ മഠാപറമ്പ് വനമേഖലയിലേക്ക് വിനോദസഞ്ചാരത്തിന് വിലക്ക്
പുല്‍പ്പള്ളി ചെതലയം റേഞ്ചിലെ മഠാപ്പറമ്പ് വനമേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞ് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. വനമേഖല കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് വിനോദ സഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കോളറാടു കുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും കാവലിന് ഗേറ്റില്‍ ആളെ നിയമിക്കുകയും ചെയ്തു. വിലക്കു ലംഘിച്ച് വനത്തില്‍ കയറുന്നവരുടെ പേരില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.