ലക്ഷങ്ങള്‍ തട്ടിയ വ്യാജസന്യാസി പിടിയില്‍
തിരുവനന്തപുരം വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച ബയോ ടെക്‌നോളജി കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ. രണ്ടാം പ്രതിയായ രാധാകൃഷ്ണനെയാണ് ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തപസ്യാനന്ദ എന്ന പേരില്‍ രണ്ടുവര്‍ഷമായി വെള്ളമുണ്ടയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
വെള്ളമുണ്ട മംഗലശ്ശേരി മലയുടെ താഴ് വാരത്തുള്ള കരുവണശേരിയില്‍.. നൂറുവര്‍ഷത്തിനു മുന്‍പ് തകര്‍ന്നു കിടന്നിരുന്ന. ക്ഷേത്രഭൂമിയില്‍. സാള ഗ്രാമ മഹാവിഷ്ണു ക്ഷേത്രം എന്ന പേരില്‍. പുനപ്രതിഷ്ഠ നടത്തി. സ്വാമി പരിവേഷത്തില്‍ കഴിഞ്ഞു വരികയായിരുന്നുഇയാള്‍..ഇതേ കേസിലെ ഒന്നാംപ്രതി വെള്ളറട സ്വദേശിച്ച് അഭിലാഷ് ബാലകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൈസൂരിലേക്ക് മുങ്ങിയ രാധാകൃഷ്ണന്‍ അവിടെയും നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി. പോലീസിന് വിവരം. ലഭിച്ചിട്ടുണ്ട്. പലവിലാസങ്ങളിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇയാളുടെ പക്കല്‍ ഉള്ളതെന്നും പേരൂര്‍ക്കട സഹകരണ സംഘത്തിന്റെ മറവിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായും അന്വേഷണസംഘം. കണ്ടെത്തിയിട്ടുണ്ട്