നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തി വലിയ മൂല നായ്ക്ക ഉന്നതി റോഡ് 42 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതാണ്. രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പിന്നീട് ഇന്നുവരെ യാതൊരു പ്രവര്‍ത്തിയും നടത്തിയില്ല. രണ്ട് കിലോമീറ്റര്‍ ഒരു കിലോമീറ്റര്‍ ദൂരം വയലിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. മാസങ്ങള്‍ക്കു മുന്‍പ് റോഡ് നന്നാക്കി തന്നില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരിക്കും എന്ന് അറിയിച്ചുകൊണ്ട് ബോര്‍ഡുകള്‍ അടക്കം സ്ഥാപിച്ചെങ്കിലും ഇതിനുശേഷവും ജനപ്രതിനിധികളില്‍ നിന്ന് യാതൊരുവിധത്തിലുള്ള നന്നാക്കാനുള്ള സമീപനവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് 32 കുടുംബങ്ങളില്‍ നിന്നായി 174 വോട്ടര്‍മാരെ വോട്ട് ബഹിഷ്‌കരിച്ചിരിക്കുന്നത്. അമ്പുകുത്തി ജിഎല്‍പി സ്‌കൂളിലെ 187 ബൂത്തിലും കുന്താണി ജി എല്‍ പി സ്‌കൂളിലെ 188 ആം ബൂത്തിലും ആയാണ് ഇവരുടെ ഇവര്‍ വോട്ട് ചെയ്യേണ്ടത്. വോട്ട് ചെയ്യേണ്ട സമയത്താണ് ഇവര്‍ നടന്നു പോകുവാന്‍ പോലും സാധിക്കാത്ത റോഡില്‍ കഞ്ഞി വെച്ച് പ്രതിഷേധിക്കുന്നത്