വയനാട്ടില്‍ നൂറ് കണക്കിന് പേര്‍ക്ക് വഖഫ് നോട്ടീസ്

0

വയനാട്ടില്‍ നൂറ് കണക്കിന് പേര്‍ക്ക് വഖഫ് നോട്ടീസ്. പിന്നില്‍ പ്രത്യേക അജണ്ടയെന്ന് സി.പി.ഐ. ഒരാളെയും കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലന്നും സി.പി.ഐ. 11 വില്ലേജുകളില്‍പെട്ട നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ്  നോട്ടീസ് ലഭിച്ചിട്ടുള്ളത്.  മുട്ടിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ 21 പേര്‍ക്കും നോര്‍ത്ത് 71 കുടുംബങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കണിയാമ്പറ്റയില്‍ 50, കോട്ടപ്പടി വില്ലേജില്‍ 32, മുപ്പൈനാട് 38, തരിയോട് 13 എന്നിങ്ങനെയും വൈത്തിരിയില്‍ 38 പേര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസയച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയില്‍ മാത്രം 49 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഈ നോട്ടീസയച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു വയനാട് വിഷനോട് പറഞ്ഞു. മുനമ്പത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം വിവിധ ജില്ലകളില്‍ നിരവധി പേര്‍ക്ക് വഖഫ് ബോര്‍ഡ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതാണ് ആരോപണം.

 

Leave A Reply

Your email address will not be published.

error: Content is protected !!