മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസത്തിന് തിരിച്ചടി

0

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് തിരിച്ചടി. ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി താലിക്കാലികമായി വിലക്കി. ഭൂമി ഏറ്റെടുക്കല്‍ തടയണമെന്നാവശ്യപ്പെട്ട് എസറ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് നടപടി.
ദുരന്തബാധിതര്‍ക്കായി മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കുന്നതിനെതിരേ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കേസ് നടപടിക്കുള്ള ഹര്‍ജിക്കാരന്റെ അര്‍ഹതയില്‍ തര്‍ക്കം ഉന്നയിച്ച് രണ്ട് ഉപഹര്‍ജികളും ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം നിലവില്‍ ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭൂമിയിലാണ് ടൗണ്‍ഷിപ്പുകളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ പുനരധിവാസം അനന്തമായി നീളുമെന്ന ആശങ്കയിലാണ് ദുരന്തബാധിതര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!