രേഖകളില്ലാത്ത പത്ത് ലക്ഷം രൂപ പിടികൂടി

0

ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 1000000 ലക്ഷം രൂപ പിടികൂടി. വൈത്തിരി സ്റ്റേഷന്‍ പരിധിയിലെ ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് രാമനാട്ടുകര കളത്തിങ്കല്‍തുമ്പയില്‍ വീട്ടില്‍ മുഹമ്മദ് സജാദ് അലിയുടെ പക്കല്‍ നിന്നുമാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. വൈത്തിരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഇലക്ഷന്‍ ഫ്‌ലയിങ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ഫ്‌ലയിങ് സ്‌ക്വാഡ് ഓഫീസര്‍മാരായ ആര്‍.സി ഷാനവാസ്, എം.കെ ജിതേഷ്, എം.പി ശ്രീജിത്ത്, പി.എസ് റിതാസ്, സബ് ഇന്‍സ്പെക്ടര്‍ എന്‍.വി ഹരീഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നന്ദകുമാര്‍, രതിലാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും സംസ്ഥാന ജില്ലാ അതിര്‍ത്തികളിലെ പോലീസ് പരിശോധന കര്‍ശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!