പ്രിയങ്കാഗാന്ധി നാളെ പനമരത്ത് – ഉച്ചയ്ക്ക് 2 മണി മുതല്‍ ഗതാഗത നിയന്ത്രണം

0

പ്രിയങ്ക ഗാന്ധി നാളെ പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണില്‍ പനമരം നടവയല്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കരിമ്പുമ്മല്‍ വരെ യാതൊരു വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതല്‍ VVIP മടങ്ങുന്നതുവരെ പനമരം ടൗണില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാവുന്നതാണ്.

പനമരത്ത് പ്രിയങ്കഗാന്ധിയുടെ റോഡ് ഷോ – 28/10/24 തിയ്യതി 2.30 മണിക്ക് കരുമ്പുമ്മല്‍ സെറ്റ് ജൂഡ് പള്ളി പരിസരത്ത് നിന്നും ആരംഭിച്ച് പനമരം പോലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ അവസാനിക്കും

അതിനോടനുബന്ധിച്ച് ഗതാഗത തടസം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ താഴെപ്പറയുന്ന രീതിയില്‍ വാഹനങ്ങള്‍ തിരിച്ചു വിടുന്നതാണ്.
1- മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റേക്ക് വരുന്ന വാഹനങ്ങള്‍ അഞ്ചുകുന്നില്‍ നിന്ന് തിരിച്ചുവിട്ട് വാര്‍മല്‍കടവ് വിളമ്പുകണ്ടം വഴി കമ്പളക്കാട് ലേക്ക് എത്തും.
2.മാനന്തവാടിയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൈതക്കലില്‍ നിന്നും തിരിഞ്ഞ് ചെറുകാട്ടൂര്‍ ദാസനക്കര പുഞ്ചവയല്‍ വഴി തിരിച്ചുവിടും.
3.മീനങ്ങാടിയില്‍ നിന്ന് പനമരത്തേക്ക് വരുന്ന ബസ്സ് കരിമ്പുമ്മലില്‍ യാത്രാവസാനിപ്പിച്ച് തിരിച്ചു പോകണം.
4.കല്‍പ്പറ്റ ഭാഗത്തുനിന്നും മാനന്തവാടിക്ക് വരുന്ന വാഹനങ്ങള്‍ കരിബുമ്മല്‍ നിന്നും തിരിഞ്ഞ് നിരട്ടാടി വെളുമ്പുകണ്ടം അഞ്ചുകുന്ന് – വഴി കടന്നു പോകണം
5.ബത്തേരിയില്‍ നിന്നും മാനന്തവാടിഭാഗത്തേത് വരുന്ന വാഹനങ്ങള്‍ പുഞ്ചവയല്‍ ദാസനക്കര ചെറുകാട്ടൂര്‍ വഴി മാനന്തവാടിയിലേക്ക് പോകണം.
6.നീര്‍വാരം ഭാഗത്തുനിന്ന് വരുന്ന ബസ് പനമരം ചെറിയ പാലത്തിന് സമീപം യാത്ര അവസാനിപ്പിച്ച് തിരിച്ചു പോകണം.

ഉച്ചക്ക് 2 മണി മുതല്‍ പരിപാടി അവസാനിക്കുന്ന തുവരെയാണ് നടപ്പാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!