ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് മുത്തങ്ങയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. പോലീസ് ചെക്ക് പോസ്റ്റിന് സമീപം തെരഞ്ഞെടുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡ്, പോലീസ്, ഡാന്‍സാഫ് എന്നിവരും കൂടാതെ എക്‌സൈസുമാണ് കര്‍ശന പരിശോധന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. ലഹരിയും പണവും സംസ്ഥാനത്തേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ലഹരി വസ്തുക്കളുമായി എത്തിയ യാത്രക്കാരെ പിടികൂടുകയും ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും യാത്രക്കാരുടെ വിവരങ്ങളും പോലീസും ക്ലെയിം കോഡും രേഖപ്പെടുത്തുന്നുമുണ്ട്.