സംസ്ഥാന അതിര്‍ത്തി മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഹാശിഷുമായി ബംഗളൂര്‍ ജാലഹള്ളി സ്വദേശിയായ അലന്‍ റോഷന്‍ ജേക്കബ് (35) ആണ് പിടിയിലാത്. ഇയാളില്‍നിന്ന് 11. 28 ഗ്രാം ഹാഷിഷ് പിടികൂടി. മറ്റൊരു കേസില്‍ കോഴിക്കോട് എടച്ചേരി മാലോല്‍ വീട്ടില്‍ മുഹമ്മദലി (40) നെയാണ് മെത്താഫിറ്റമിനുമായി പിടികൂടിയത്. ഇയാളില്‍നിന്ന് 1.24 ഗ്രാം മെത്താഫിറ്റമിനും കണ്ടെടുത്തു. സുല്‍ത്താന്‍ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. സുല്‍ത്താന്‍ബത്തേരി സബ് ഇന്‍സ്‌പെക്ടര്‍ കെ കെ സോബിന്‍ , സിപിഒ മാരായ നിയാദ്,സജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും മയക്കുമരുന്നുമായി പിടികൂടിയത്.