ഉപതിരഞ്ഞെടുപ്പ് രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരയുള്ള താക്കീതാവണം; വി. ഡി. സതീശന്‍
വയനാട് ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാറിനുമേതിരെയുള്ള താക്കീതാവണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ കല്‍പറ്റ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിഭാഗീയതയുമുണ്ടാക്കി ഒരു പൊതു ശത്രുവിനെ സൃഷ്ടിച്ച് വീഴ്ചകളെ മറച്ചു വയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വഖഫ് ബോര്‍ഡ് ഭേദഗതി നിയമം പാസായാല്‍ പിന്നെ ചര്‍ച്ച് ബില്‍ കൊണ്ട് വരിക എന്നതാണ് ബി.ജെ. പി. യുടെ ലക്ഷ്യം. തൊഴിലില്ലായ്മ ഇന്ന് സര്‍വ്വകാല റെക്കോര്‍ഡിലാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ല, മനുഷ്യ വന്യമൃഗ സംഘര്‍ഷം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജനങളുടെ മുന്നില്‍ പരിഹാസ്യരായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ചൂരല്‍മല ദുരന്തത്തിലെ ദുരിതാശ്വാസ, പുനരദിവാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. രാഹുല്‍ ഗാന്ധിയും, കര്‍ണാടക സര്‍ക്കാരും, മുസ്ലിം ലീഗുമെല്ലാം വീട് വച്ച് നല്‍കാന്‍ തയ്യാറായിട്ടും സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവര്‍ത്തനം മന്ദഗതിയില്‍ തുടര്‍ന്നാല്‍ യു.ഡി.എഫ്. പ്രതികരിക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങളുടെ മേല്‍ കെട്ടി വയ്ക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കണ്‍വന്‍ഷില്‍ യു. ഡി. എഫ്. കല്പറ്റ നിയോജകമണ്ഡലം ചെയര്‍മാന്‍ ടി. ഹംസ അധ്യക്ഷനായിരുന്നു. യു. ഡി. എഫ്. സംസ്ഥാന കണ്‍വീനര്‍ എം. എം. ഹസന്‍, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി എം. ലിജു, കെ.പി. സി. സി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പി. കെ. ജയലക്ഷ്മി, തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ട്രഷറര്‍ എന്‍. ഡി. അപ്പച്ചന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., എം.എല്‍.എ. മാരായ എ. പി. അനില്‍ കുമാര്‍, ടി. സിദ്ദിഖ്, പി. കെ. ബഷീര്‍, പി. ഷംസുദീന്‍, യു. ഡി. എഫ്. ജില്ലാ കണ്‍വീനര്‍ പി. ടി. ഗോപാലക്കുറുപ്പ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. കെ. റഷീദ്, പി. കെ. അബൂബക്കര്‍, കെ.എല്‍. പൗലോസ്, പി.പി. അലി, ടി.ജെ. ഐസക്ക്, വി.എ. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.