സാമ്പത്തിക തിരിമറി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

0

സാമ്പത്തിക തിരിമറി നടത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ കേസെടുത്തു.
പോലീസുകാര്‍ക്കിടയില്‍ നിന്നു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത തുക തിരിമറി നടത്തിയെന്നാണ് പരാതി. മേപ്പാടി പോലീസാണ് കേസെടുത്തത്.സീനിയര്‍ സി.പി.ഒ. കെ.വി. സന്ദീപ് കുമാറിന്റെ പേരിലാണ് കേസെടുത്തത്. ഇദ്ദേഹം പുത്തൂര്‍വയല്‍ പോലീസ് ക്യാമ്പില്‍ ഉണ്ടായിരുന്ന കാലത്ത് പോലീസുകാര്‍ക്കിടയില്‍ നിന്നു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത തുക അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറേണ്ട ചുമതലയുണ്ടായിരുന്നു. എന്നാല്‍ തുക കൃത്യമായി കൈമാറാതെ ഇയാള്‍ തിരിമറി നടത്തിയെന്നാണ് പരാതി.

2021 ഏപ്രില്‍ 17 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും അദര്‍ റിക്കവറി ഇനത്തില്‍ പിരിച്ചെടുത്ത തുക അനധികൃതമായി ചെലവഴിക്കുകയും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാതെ വിശ്വാസവഞ്ചന നടത്തിയതായും കണ്ടെത്തി. മേപ്പാടി പോലീസാണ് കേസെടുത്തത്. അഡീഷണല്‍ എസ്.പി. നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്വാസവഞ്ചന നടത്തിയ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!