വയനാട് തുരങ്കപാതാ പദ്ധതയില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് മേധ പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്. ഉരുള്‍പൊട്ടലുകളടക്കമുള്ള സമീപകാല പ്രകൃതിദുരന്തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചില്ലെന്നതാണ് തുരങ്കപാതാ പദ്ധതി പ്രഖ്യാപനം വ്യക്തമാക്കുന്നതെന്ന് മേധാപട്കര്‍ പറഞ്ഞു. തുരങ്കപാത വന്‍ വിനാശം ഉണ്ടാക്കുമെന്നും ഉത്തരാഖണ്ഡിലടക്കം അത് തെളിഞ്ഞതാണെന്നും മേധാപത്കറും പറഞ്ഞു. കര്‍ഷക സമരത്തിലടക്കം ഒന്നിച്ചുണ്ടായിരുന്ന ഇജങ പി ബി അംഗങ്ങളോട് പദ്ധതി പുനരാലോചിക്കണം എന്ന് ആവശ്യപ്പെടുമെന്നും മേധ കൂട്ടിച്ചേര്‍ത്തു.
പലതരം ലോബികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വയനാട്ടുകാരുടെ സുരക്ഷിതത്വത്തെ ഇല്ലാതാക്കുകയാണെന്നും വയനാട് പ്രകൃതിസരക്ഷണ സമിതിയും ആരോപിച്ചു. രാജ്യത്തെ നടുക്കിയ വന്‍ ഉരുള്‍പൊട്ടലുണ്ടായിട്ടും തുരങ്കപാതാ പദ്ധതിയില്‍ നിന്ന് പിന്മാറാത്തത് ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ നല്‍കുന്ന വിലയാണ് കാണിക്കുന്നതെന്ന് വയനാട് പ്രകൃതിസരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.