സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ കൊല്ലം സ്വദേശി എന്‍. നിരഞ്ജനയും, ഓപ്പണ്‍ വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ഗൗരിശങ്കര്‍ ജയരാജും ചാമ്പ്യന്‍മാരായി. ഇവര്‍ക്കൊപ്പം ഗേള്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി അന്‍വിത ആര്‍. പ്രവീണ്‍, കണ്ണൂര്‍ സ്വദേശികളായ വേദ രവീന്ദ്രന്‍, നജഫാത്തിമ എന്നിവരും ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് എറണാകുളം സ്വദേശികളായ ഹരിലാല്‍, എസ്. ജി ശിവദത്ത്, തിരുവനന്തപുരം സ്വദേശി എസ്. പി അരോണ്‍ എന്നിവരും നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. സംസ്ഥാന ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ജോ പറപ്പിള്ളി സമാപനയോഗം ഉദ്ഘാടനം ചെയ്തു. ചെസ്സ് ഒളിമ്പ്യന്‍ പ്രൊഫസര്‍ എന്‍. ആര്‍ അനില്‍കുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി. എസ് വിനീഷ് അധ്യക്ഷനായി. നാഷണല്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ആബേല്‍ എം.എസ് നെ മെമന്റോ നല്‍കി ആദരിച്ചു. ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി. എസ് വിനീഷ് അധ്യക്ഷനായി .കണ്‍വീനര്‍ വി. ആര്‍ സന്തോഷ്, ഇന്ത്യന്‍ ചെസ്സ് അക്കാദമി വൈസ് പ്രസിഡണ്ട് പി. സി ബിജു, ചീഫ് ആര്‍ബിറ്റര്‍ അബ്ദുല്‍ ലത്തീഫ്, ചെസ്സ് അസോസിയേഷന്‍ വയനാട് സെക്രട്ടറി ആര്‍. രമേഷ് സംസാരിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മറ്റി, ഇന്ത്യന്‍ ചെസ്സ് അക്കാദമി, വിമുക്തി മിഷന്‍ , ചെസ്സ് അസ്സോസിയേഷന്‍ വയനാട് എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 49 ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് താരങ്ങള്‍ അടക്കം 110 കുട്ടികള്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.