ജുനൈദ് കൈപ്പാണിക്ക് ദേശീയ പുരസ്‌കാരം
മികച്ച തദ്ദേശ ജനപ്രതിനിധി അംബേദ്കര്‍ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്. രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കര്‍ ദേശീയ അവാര്‍ഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിക്ക്. ജില്ലയിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിക്ക് ഈ അവാർഡ് ലഭിക്കുന്നത്. മികവാര്‍ന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും ക്രിയാത്മക പൊതുപ്രവര്‍ത്തനവുമാണ് അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് അവാര്‍ഡ് ജൂറി വിശദീകരിച്ചു. ജനുവരിയില്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. ഡല്‍ഹി സായി ഒയാസിസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.