ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങിന് മാത്രം അനുമതി നല്‍കാന്‍ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴിയും തിരഞ്ഞെടുക്കാം. കാനനപാതയില്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കും. വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കും. നിലയ്ക്കലിലും എരുമേലിയിലും പാര്‍ക്കിങിന് കൂടുതല്‍ സൗകര്യം ഒരുക്കും. റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുള്ള സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Sign in
Sign in
Recover your password.
A password will be e-mailed to you.