ലോക മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായ് കര്‍ണ്ണാടക സ്വദേശി പിടിയില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവുംകാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ 276 ഗ്രാം മാജിക് മഷ്‌റൂം എന്ന മയക്ക്മരുന്നും(സിലോസൈബിന്‍)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി. ബാഗ്ലൂര്‍ ബി. എസ് നഗര്‍ ബെനക റസിഡന്‍സിയിലെ രാഹുല്‍ റായ് (38) ആണ് ആഡംബര കാറായ ഇസൂസ് വി ക്രോസുമായി പിടിയിലായത്. കെ എ 02 എംഎം3309 എന്ന നമ്പറില്‍ ഉള്ള കാറില്‍പ്രതി സ്വന്തമായി മാജിക് മഷ്‌റും നിര്‍മിച്ചു രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റിയക്കുക എന്ന ലക്ഷ്യത്തോടെ വയനാട് വഴി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി പിടിയിലായത്.കേരളത്തില്‍ ഇത്രയധികം മാജിക് മഷ്റൂം കണ്ടെടുക്കന്നത് ആദ്യമായാണ്.കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് ആരംഭിച്ചു.2 ഗ്രാം കയ്യില്‍ വച്ചാല്‍ പോലും 10 വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയും കിട്ടാവുന്ന മയക്ക്മരുന്ന് കടത്താണിത്.