വയോധികയെ പൊട്ട കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തി. തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി (70) യുടെ മൃതദേഹമാണ് കാണാതായ വീട്ടില്‍ നിന്നും അര കിലോമീറ്ററോളം മാറി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റില്‍ കണ്ടെത്തിയത്. തൊണ്ടര്‍നാട് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു.