മെഡിക്കല്‍ കോളേജ് അനാസ്ഥക്കും അഴിമതിക്കും എതിരെ യൂത്ത് ലീഗ് സൂചനാ സമരം
വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍ത്സാ സംവിധാനങ്ങളിലെ അപര്യാപ്തതയും, മള്‍ട്ടിപര്‍പ്പസ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിലെ ലക്ഷങ്ങളുടെ അഴിമതിക്കും എതിരെയാണ് യൂത്ത് ലീഗ് സുചനാ ധര്‍ണ്ണാ സമരം നടത്തിയത്. കെട്ടിട്ട നിര്‍മ്മാണത്തിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും കേസെടുത്ത് അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി കെട്ടിടത്തിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കുക, സെപ്റ്റിക്ക് മാലിന്യം പരന്നോഴുകിയ നിലവിലെ കെട്ടിടം അണുവിമുക്തമാക്കുന്നത് വരെ, രോഗികളെ മറ്റോരു വാര്‍ഡിലേക്ക് മാറ്റുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം സമരം ഉദ്ഘാടനം ചെയ്തു.
സുചനാസമരം ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കിയില്ലെങ്കില്‍ സുരക്ഷിതമല്ലാത്ത കെട്ടിടത്തിലെ പ്രവര്‍ത്തനം തടയുമെന്നും യുത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു.യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കമ്പീര്‍ മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നഗരസഭാ പ്രസിഡന്റ് അഡ്വ. റഷിദ് പടയന്‍, പിപി എസ് മുസ, കേളോത്ത് അബ്ദുള്ള, മോയി കാസീം, ഷബീര്‍ സുല്‍ഫി ഇസഹാക്ക് അഞ്ചു കുന്ന്, ജബ്ബാര്‍.സി പി, ഇബ്രാഹിം സിച്ച് യാസിര്‍ ചിറക്കര എന്നിവര്‍ സംസാരിച്ചു.