പിഎച്ച്‌സി കുടുംബാരോഗ്യകേന്ദ്ര പ്രഖ്യാപനവും കെട്ടിടോദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു
തിരുനെല്ലി ഗ്രാമഞ്ചായത്ത് പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്ര പ്രഖ്യാപനവും കെട്ടിടോദ്ഘാടനവും കാട്ടിക്കുളത്ത് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.തിരുനെല്ലി പഞ്ചായത്തിന്റെ വിസ്തൃതിയും ഗോത്ര പരമായ സവിശേഷതയും ആവാസവ്യവസ്ഥയിലുള്ള പ്രത്യേകതയും കണക്കിലെടുത്താണ് രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒ ആര്‍ കേളു എം എല്‍ എ അധ്യക്ഷനായിരുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ , ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. സുഷമ , ബേഗൂര്‍ എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എകെ ജയഭാരതി , ജില്ലാപഞ്ചായത്തംഗം എ എന്‍ സുശീല , അപ്പപ്പാറ എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ അജിത് അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.