കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വളര്‍ത്തുനായകളും തെരുവുനായകളും പ്രത്യേകതരം രോഗം ബാധിച്ച്് ചത്തു വീഴുന്നതില്‍ ആശങ്ക.വായില്‍ നിന്നും നുരയും പതയും വരികയും കൈകാലുകള്‍ കുഴയുകയും ശരീരമാസകലം വിറയലും വന്നുമാണ് നായ്ക്കള്‍ചാവുന്നത്. ഇതുപോലെ രോഗലക്ഷണങ്ങള്‍ കാണുന്ന നായകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മരണത്തിന് കീഴടങ്ങുന്നുവൈറല്‍ പനിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.പത്തിലധികം നായ്ക്കള്‍ ചത്തു എന്നാണ് റിപ്പോര്‍ട്ട്.വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും ഈ രോഗം വ്യാപിക്കുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്.നായ്ക്കള്‍ക്ക് പിടിപെട്ട രോഗത്തിലെ ദൂരൂഹത നീക്കി രോഗപ്രതിരോധം നടപ്പിലാക്കാന്‍ ത്രിതല പഞ്ചായത്തുകളും ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.