നടവയല്‍ കായക്കുന്നില്‍ വാനരപ്പടയുടെ ആക്രമണം

0

നടവയല്‍ കായക്കുന്ന് സിബിയുടെ വീട്ടില്‍ വാനര കൂട്ടത്തിന്റെ ആക്രമണം. പെയിന്റിംങ്ങ് ജോലിക്കാരനായ സിബി ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് വസ്ത്രങ്ങളും,ടിവിയും,ജനല്‍ ചില്ലുകള്‍, വീടിന്റെ ഓടുകള്‍ എല്ലാം കുരങ്ങന്‍മാര്‍ നശിപ്പിച്ചതായി കണ്ടു. പകല്‍ സമയത്ത് കായക്കുന്നിലും പരിസരത്തും കുരങ്ങുകളുടെ ശല്യം കാരണം നാട്ടുകാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.ശല്യക്കാരായ കുരങ്ങുകളെ കൂട് വെച്ച് പിടികൂടി കാട്ടില്‍ കൊണ്ടു വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!