ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനം ഇന്ന്

0

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തില്‍ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഒര്‍മ്മപുതുക്കും. 1984 ല്‍ തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. അന്ത്യവിശ്രമ സ്ഥാനമായ ശക്തിസ്ഥലില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാക്കന്മാര്‍ അടക്കമുള്ളവര്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തും. ച്ച് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി മരിച്ചത്. ഇന്ദിരാ ഗാന്ധിയെ ദുര്‍ഗ്ഗാ എന്നാണ് അടല്‍ ബിഹാരി വാജ്‌പേയ് വിളിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാനെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19നാണ് ഇന്ദിര ജനിച്ചത്.ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1933ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1936ല്‍ ഇന്ദിര, ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. എന്നാല്‍ ഓക്സ്ഫഡിലെ പഠനം പൂര്‍ത്തിയാക്കാന്‍ ഇന്ദിരക്കു കഴിഞ്ഞില്ല.1942ല്‍ക്വിറ്റ് ഇന്ത്യാ സമരത്തിനു തൊട്ടുമുന്‍പായി ഫിറോസിനെ ഇന്ദിര വിവാഹം ചെയ്തു. 1959-60ല്‍ ഇന്ദിര ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ നെഹ്രുവിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു.ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി സ്ഥാനമേറ്റു.1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരേയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുകയുണ്ടായി.

 

Leave A Reply

Your email address will not be published.

error: Content is protected !!