നവരാത്രി സ്‌പെഷ്യല്‍ കോക്കനട്ട് ലഡു

0

വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന വിഭവമാണ് കോക്കനട്ട് ലഡു.കോക്കനട്ട് ലഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

കോക്കനട്ട് ലഡു

കോക്കനട്ട് ലഡ്ഡു തേങ്ങ -ചുരണ്ടിയത് രണ്ടെണ്ണം
ഏലക്കപ്പൊടി -ഒരു ടീസ്പൂണ്‍
ശര്‍ക്കര – തേങ്ങ ചുരണ്ടിയ അളവില്‍

തയാറാക്കുന്ന വിധം

ആദ്യം ശര്‍ക്കര ഉരുക്കിയെടുക്കുക. ഇത് നന്നായി ഉരുകി വെന്ത് തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി തണുക്കാന്‍ വെക്കുക. ഇതിലേക്ക് തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് കൈയ്യില്‍ നെയ്യ് തടവി ചെറിയ ഉരുളകാക്കിയെടുത്ത് തയാറാക്കി ഒരു പാത്രത്തില്‍ വയ്ക്കുക. കോക്കനട്ട് ലഡ്ഡു തയ്യാര്‍.ശര്‍ക്കരക്ക് പകരം പഞ്ചസാര ഉപയോഗിച്ചും ലഡു തയ്യാറാക്കാം.

 

Leave A Reply

Your email address will not be published.

error: Content is protected !!