സ്‌കൂളുകളില്‍ പരിശോധനയും ബോധവല്‍ക്കരണവും കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

0

ജില്ലയില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ നടത്തുന്ന അഭ്യാസങ്ങളെ തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയും ബോധവല്‍ക്കരണവും ശക്തമാക്കി. ഇതിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് ഉച്ചയോടെ മോട്ടോര്‍ വാഹന വകുപ്പ് എത്തിചേരുകയും പരിശോധന നടത്തുകയും ചെയ്തു.മാസങ്ങള്‍ക്ക് മുമ്പ് ഈ വിദ്യാലയത്തില്‍ ഇത്തരത്തില്‍ വാഹനങ്ങളില്‍ പ്രകടനം നടത്തിയത് വലിയ വിവാദമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളുമായി സംരിച്ചപ്പോള്‍ ഇത്തവണയും ഇത്തരത്തില്‍ പ്രകടനങ്ങള്‍ നടത്തുവാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കുവാന്‍ സാധിച്ചതായും വകുപ്പ് ഉദ്യോഗത്ഥര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളില്‍ പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.പരിശോധനകള്‍ക്കും ബോധവല്‍ക്കരണത്തിനും എം.വി.ഐ. അജിത്ത് കുമാര്‍,എം.വി.ഐ. സൈതാലികുട്ടി, എം.വി.ഐ., എ.എം.വി.ഐ. സുമേഷ് ടി.എ, എ.എം.വി.ഐ. റെജി, എ.എം.വി.ഐ. ഗോപികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!