ഗൂഗിള്‍ പണിമുടക്കി; വ്യാപക പരാതിയുമായി ഉപഭോക്താക്കള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുഗിള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മുതലാണ് ഗൂഗിള്‍ സര്‍ച്ചില്‍ ചെറിയ തകരാറ് അനുഭവപ്പെട്ടത്.ഗൂഗിളില്‍ ചിത്രവും മറ്റും തിരയുമ്പോള്‍ എറര്‍ 500 എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഗൂഗിളിന് തകരാര്‍ സംഭവിച്ചതായി ഡൗണ്‍ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ‘ഗൂഗിള്‍ ഡൗണ്‍’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററില്‍ രംഗത്ത് വന്നത്.ഇന്ത്യയില്‍ ചെറിയ രീതിയില്‍ മാത്രമാണ് തകരാര് അനുഭവപ്പെടുന്നത്. എന്നാല്‍ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ ഇത് ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.