വയനാട് മെഡിക്കല്‍ കോളേജില്‍ നഴ്സിന് നേരെ ആക്രമണം പ്രതി റിമാന്റില്‍.
കമ്മന പ്രൈസ് ക്വട്ടേഴ്സില്‍ താമസിക്കും ജ്വോഷ്യാ ജോയി (21) ആണ് റിമാന്റിലായത്. നഴ്സിന്റെ പരാതിപ്രകാരം മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. ഇതെ തുടര്‍ന്ന് പ്രതിയായായ ജ്വോഷ്യാ മാനന്തവാടി കോടതിയില്‍ ഹാജരാവുകയായിരുന്നു. കോടതി പ്രതിയെ റിമാന്റ് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം.പനി ബാധിച്ച് രോഗിയെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയിരുന്നു. മരുന്നും ഇഞ്ചക്ഷനും നല്‍കിയിട്ടും പനി കുറയാത്ത സാഹചര്യത്തില്‍ രണ്ടാമത് ഡോസ് മരുന്ന് നല്‍കുന്നതിനിടെയാണ് രോഗിയായ ജ്വോഷ്യാ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അക്രമിച്ചത്. പരാതിയെ തുടര്‍ന്ന് പോലീസ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, കേരള ഹെല്‍ത്ത് സര്‍വ്വീസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തതിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്.