കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവ് സ്‌പെഷ്യല്‍ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേള തിരുനെല്ലി ക്ഷേത്ര പരിസരത്ത് ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മേള ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സല കുമാരി അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ തിരുനെല്ലി സി.ഡി.എസ്, ആര്‍.കെ.ഐ.ഇ.ഡി.പി, തിരുനെല്ലി എന്‍.ആര്‍.എല്‍.എം ആദിവാസി സ്‌പെഷ്യല്‍ പ്രൊജക്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളാണ് മേളയില്‍ വിപണനം ചെയ്യുന്നത്. മേളയോടനുബന്ധിച്ച് കാട്ടിക്കുളം ബസ്റ്റാന്‍ഡില്‍ ഫുഡ് കോര്‍ട്ട്, കുടുംബശ്രീ ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഹരീന്ദ്രന്‍, മെമ്പര്‍മാരായ ബേബി മാസ്റ്റര്‍, എം. പ്രഭാകരന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. വാസു പ്രദീപ്, മാര്‍ക്കറ്റിംഗ് ഡി.പി.എം പി. അശ്വതി, ആദിവാസി സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി.വി. സായി കൃഷ്ണന്‍, ബ്ലോക്ക് മെന്റര്‍ ഒ.എ. ശാരിക, കുടുംബശ്രീ സി.ഡി.എസ് ഉപജീവന ഉപസമിതി കണ്‍വീനര്‍ ജയന പ്രമോദ്, കുടുംബശ്രീ മാനന്തവാടി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.എം. സിറാജ്, അര്‍ജുന്‍ ജിത്ത്, വി.ശരണ്യ, വി.എസ് ജീന, റിന്റോ സേവിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.