വിമുക്തി ജില്ലാതല ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

0

വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വയനാട് ജില്ലാ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുമായി സഹകരിച്ച് മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി ജില്ലാതല ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സംഘടിപ്പിച്ചു.ജില്ലാ അസി.എക്‌സൈസ് കമ്മീഷണര്‍ അബൂബക്കര്‍ സിദ്ദിഖ് പരിപാടിയുടെ ഉദ്ഘാടനവും കിക്ക് ഓഫും നിര്‍വ്വഹിച്ചു.ജിഎച്എസ് തരിയോടിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു.എസ്പിസി സ്റ്റുഡന്‍സിനായി മാനന്തവാടി ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനില്‍ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മാനന്തവാടി,ബത്തേരി,കല്‍പ്പറ്റ എന്നീ മൂന്ന് സബ് ഡിവിഷനുകളില്‍ നിന്നുമായി 6 ടീമുകള്‍ ഇഞ്ചോടിഞ്ച് മാറ്റുരച്ച കളിയില്‍ ഒന്നാം സ്ഥാനം ആതിഥേയരായ ജിഎച്എസ്എസ് പനമരം കരസ്ഥമാക്കി.ജിഎച്എസ്എസ് മൂലങ്കാവ് റണ്ണേഴ്‌സ് അപ്പ് കിരീടം നേടി. ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനായി പനമരത്തിന്റെ എസ്പി കേഡറ്റ് മിഥുന്‍ രാജ് തിരഞ്ഞെടുക്കപ്പെട്ടു.സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പനമരം പോലീസ് സ്റ്റേഷന്‍ എസ്എച്ഒ എലിസബത്ത്,എസ്പിസി അസി.നോഡല്‍ ഓഫീസര്‍ ജയകുമാര്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നവാസ്,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.രാജേഷ്,തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!