കല്‍പ്പറ്റ കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍തെളിഞ്ഞു. അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ. കൈനാട്ടിയില്‍ ജംഗ്ഷനില്‍സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍കെ.അജിത, കൗണ്‍സിലര്‍മാരായ ടി.ജെ. ഐസക്, സി.കെ ശിവരാമന്‍, എ.പി.മുസ്തഫ, ഒ സരോജിനി, വിനോദ്, ശരീഫ ടീച്ചര്‍, പി.കുഞ്ഞുട്ടി, ആയിഷപള്ളിയാല്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.ജി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് നേരത്തെനഗരസഭ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടെ കൈനാട്ടി ജംഗ്ഷനിലെആള്‍ക്കൂട്ടവും ഗതാഗത തടസ്സവും ഇല്ലാതെയായി. ഇനി കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ തെളിയും.