മൗനജാഥയും അനുസ്മരണയോഗവും സംഘടിപ്പിച്ചു
എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി മൗനജാഥയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാലില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സി. അസീസ്, സി.പി മൊയ്തീന്‍, സി.ടി ലൂക്കോസ്, മംഗലശ്ശേരി മാധവന്‍, ജിജി പോള്‍, എം.പി ബാലന്‍, ടി.കെ മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.