മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും അറസ്റ്റില്‍
4 വര്‍ഷമായി പോലീസ് അന്വേഷിച്ച് വരികയായിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം മൈല്‍ കുനിയില്‍ അയ്യൂബ്, ഇയാളില്‍ നിന്നും മോഷണമുതലുകള്‍ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര ബിച്ച മന്‍സില്‍ അബ്ദുള്‍ നാസര്‍ എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. 2014 മുതല്‍ ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധിയില്‍ നിന്നും 100 പവനും, രണ്ട് ലക്ഷത്തോളം രൂപയും അയ്യൂബ് മോഷണം നടത്തിയിട്ടുണ്ട്. 2018 ന് ശേഷം ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍, നടക്കാവ് സ്റ്റേഷന്‍, ടൗണ്‍ സ്റ്റേഷന്‍, ചേവായൂര്‍ സ്റ്റേഷന്‍, കൊച്ചി മരട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും മോഷണ കേസുകളുണ്ട്. മാനന്തവാടി ഡി വൈ എസ് പി ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സി ഐ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, പ്രബോഷന്‍ എസ് ഐ വിഷ്ണുരാജ്, എ എസ് ഐ മാരായ സന്ദീപ്, മെര്‍വിന്‍ ഡിക്രൂസ്, എ നൗഷാദ്, സീനിയര്‍ സി പി ഒ റോയ് തോമസ്, സി പി ഒ മാരായ അഫ്‌സല്‍, സുധീഷ് എം എ, അജീഷ് പി എസ്,ഡ്രൈവര്‍മാരായ ബൈജു, ഇബ്രാഹിം എന്നിവരാണ് പ്രതികളെ പിടികൂടിയത്.