ഗസല്‍ നിലാവിന്റെ പൂമഴ പെയ്യിക്കാന്‍ ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്‍ നാളെ കല്‍പ്പറ്റയിലെത്തുന്നു. സംസ്ഥാനത്തെ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ് വൈകീട്ട് 6.30 ന് ഷഹബാസ് പാടുന്നത്. ഗസല്‍ സന്ധ്യയലേക്കുള്ള പ്രവേശനം സൗജന്യമാണ്. മലയാള ചലച്ചിത്ര ഗാന ശാഖയിലെ ഒരു പിടി നല്ല ഗാനങ്ങളും ഗസല്‍ നിശയില്‍ ഷഹബാസ് കോര്‍ത്തിടും. വയനാട്ടില്‍ ഇതാദ്യമായാണ് വലിയ വേദിയില്‍ ഷഹബാസ് അമന്‍ എത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.