തിന്മകളുടെ കടന്നുപോകലാണ് പെസഹ ഓര്‍മ്മിപ്പിക്കുന്നത് മാര്‍ ജോസ് പൊരുന്നേടം
തിന്മകളുടെ കടന്നുപോകലാണ് പെസഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി കണിയാരം കത്തീഡ്രല്‍ പളളിയില്‍ പെസഹവ്യാഴ ചടങ്ങില്‍ കാല്‍കഴുകല്‍ശുശ്രൂഷ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കാല്‍കഴുകല്‍ ഓര്‍മ്മിപ്പിക്കുന്നത് നന്മയുടെ പ്രതീഷകളാണെന്നും മാര്‍ ജോസ് പൊരുന്നേടം.സമൂഹത്തില്‍ ഒളിച്ചോടുകയല്ല പ്രശനങ്ങളെ അതിന്റെതായ അര്‍ത്ഥത്തില്‍ നേരിടുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു.കത്തീഡ്രല്‍ വികാരി ഫാദര്‍ സണ്ണി മഠത്തില്‍, സഹവികാരി റോബിന്‍സണ്‍ കുമ്പളക്കുഴി തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.
പ്രതീക്ഷ നല്‍കുന്ന കരങ്ങളായി നാം മാറണം. മറ്റുള്ളവരുടെ നന്മയായിരിക്കണം നമ്മുടെ ഓരോ മനസുകളിലും ഉണ്ടാവേണ്ടത്.കാല്‍കഴുകല്‍ ഓര്‍മ്മിപ്പിക്കുന്നതും അതു തന്നെയാണ്. കുടുംബങ്ങളിലെ പുതിയ ഉടമ്പടികളായി ഒരോ അപ്പം മുറിക്കല്‍ ചടങ്ങും മാറണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.