പെണ്‍കുട്ടിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ നഗ്ന ചിത്രം ആവശ്യപ്പെടുകയും,പിന്നീട് നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.മാനന്തവാടി പായോട് തൃപ്പൈക്കുളം വീട്ടില്‍ ടി.വി സനൂപ് (26)നെയാണ് അറസ്റ്റ് ചെയ്തത്.രണ്ട് വര്‍ഷം മുമ്പാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള 23 വയസ്സുള്ള പെണ്‍കുട്ടിയും സനൂപും പ്രണയത്തിലാകുന്നത്.പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയോട് സനൂപ് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടത്.പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തകൃഷ്ണന്‍, എസ്ഐ കെ എസ് ജിതേഷ്,എസ്സിപിഒ വിആര്‍ ദിലീപ് കുമാര്‍, സിപിഒ പി.ഹാരിസ്,ആഷ്‌ലിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും, മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.