ഇന്നുമുതല്‍ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും

0

സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും. ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗീകമായി നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകളുടെ തീരുമാനം.രണ്ട് കമ്പനികളിലായി 600 ഓളം ലോറികള്‍ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ സമരം പൊതുജനത്തെ ബാധിക്കില്ല.13 ശതമാനം സര്‍വിസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍്‌സ്‌പോര്‍ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. കരാര്‍ പ്രകാരം എണ്ണ കമ്പനികള്‍ ആണ് സര്‍വിസ് ടാക്‌സ് നല്‍കേണ്ടത് എന്നാണ് സംഘടനയുടെ വാദം. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.

 

Leave A Reply

Your email address will not be published.

error: Content is protected !!