വള്ളിയൂര്‍ക്കാവ് മഹോത്സവം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.താഴെ കാവിന്‌സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷമി നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ആദ്യ സംഭാവന മുന്‍ ആഘോഷ കമ്മിറ്റി ഭാരവാഹി എന്‍.കെ. മന്‍മഥനില്‍ നിന്നും ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി ഏറ്റുവാങ്ങി.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, നഗരസഭ കൗണ്‍സിലര്‍ കെ.സി. സുനില്‍കുമാര്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ അശോകന്‍ കൊയിലേരി, ട്രസ്റ്റി ഇ.പി. മോഹന്‍ദാസ്, പരമ്പര്യേതര ട്രസ്റ്റി റ്റി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.