വിശ്വാസവും ആത്മീയതയും സുഷ്മതയോടെ കൈകാര്യം ചെയ്യണം

0

വിശ്വാസവും ആത്മീയതയും സുഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഒ.ആര്‍. കേളു എം.എല്‍.എ. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പളളി സുവര്‍ണ്ണജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ലോഗോ രൂപകല്പന ചെയ്ത അനീസ് മാനന്തവാടിയെ നഗരസഭ സ്ഥിരം അധ്യക്ഷ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

വിശ്വാസവും ആത്മിയതയെയും ചൊല്ലി നാട്ടില്‍ സംവാദങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരം വിഷയങ്ങള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോക്കുന്നതെന്ന് ഒ.ആര്‍.കേളു പറഞ്ഞു. പള്ളി വികാരി ഫാദര്‍. കുര്യാക്കോസ് വെള്ളച്ചാലില്‍,എ.ഡി.എം-എന്‍.ഐ.ഷാജു, ഫാദര്‍ . എല്‍ദോ മനയത്ത്, നഗരസഭ കൗണ്‍സിലര്‍ റ്റിജി ജോണ്‍സണ്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുഷ്മിഷന്റെയും നേതൃത്വത്തില്‍ നടന്ന ആയൂര്‍വേദ ക്യാമ്പില്‍ ഡോക്ടര്‍മാരായ ടി.എ. ഹരിശങ്കര്‍, പി.ആര്‍. അമ്പിളി എന്നിവര്‍ രോഗികളെ പരിശോധിച്ചു. സൗജന്യ മരുന്ന് വിതരണവും ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍

Leave A Reply

Your email address will not be published.

error: Content is protected !!