മണ്ണ് കടത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചതായി പരാതി.

0

സ്‌കുളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത മണ്ണ് രാത്രിയില്‍ കടത്തികൊണ്ട് പോയി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചതായി പരാതി.മാനന്തവാടി ആറാട്ടുതറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സുരക്ഷ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്തിരുന്നു.സ്‌കൂള്‍ കോമ്പൗണ്ടില്‍ സൂക്ഷിക്കുന്നതിന് അസൗകര്യമുള്ളതിനാല്‍ സമീപത്ത് തന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് താത്ക്കാലികമായി മണ്ണ് നിക്ഷേപിച്ചത്. എന്നാല്‍ മണ്ണെടുക്കാന്‍ കരാര്‍ എടുത്തയാള്‍ മണ്ണ് സ്വകാര്യ വ്യക്തിക്ക് വില്‍പ്പന നടത്തുകയും, രാത്രിയില്‍ മണ്ണ് നീക്കം ചെയ്ത് മറ്റൊരു സ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നു.ഇതിനെതിരെ സബ്ബ് കളക്ടര്‍ക്കും, മാനന്തവാടി പോലീസിലും പരാതി നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!