ശ്രീ ദുര്‍ഗ്ഗാ മഹോശ്വര ക്ഷേത്രത്തില്‍ ഉത്സവം 11,12 തിയ്യതികളില്‍

0

 

കണ്ണോത്തുമല കാനംഞ്ചേരി ശ്രീ ദുര്‍ഗ്ഗാ മഹേശ്വര ക്ഷേത്രത്തിലെ ഉത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രവരി 11,12 തിയ്യതികളില്‍ നടക്കുന്നമെന്ന് ക്ഷേത്ര കമ്മറ്റി ഭാരഭാഹികള്‍ വാര്‍ത്തസമ്മേളത്തില്‍ അറിയിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രച്ചടങ്ങുകള്‍ മാത്രമായി ക്ഷേത്രം മേല്‍ശാന്തി പുതുമനഇല്ലം ശ്രീഹരിയുടെയും തന്ത്രി പഠിക്കുംവയല്‍ ശ്രീധരന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ.എസ് രാജന്‍, സെക്രട്ടറി കെ.എസ് സഹദേവന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തിന്‍ അറിയിച്ചു.

11 ന് വൈകുന്നേരം 4 മണിക്ക് നടതുറക്കല്‍ തുടര്‍ന്ന് ദീപാരാധന, സഹസ്രദീപം തെളിയിക്കല്‍, 8 മണിക്ക് അത്താഴപൂജ, നട അടക്കല്‍, 12 ന് രാവിലെ 6 മണിക്ക് നടതുറക്കല്‍, പള്ളിയുണര്‍ത്തല്‍, അഭിഷേകം, ഭാഗവത പാരായണം, 6.30 തിന് അഷ്ടദ്രവ്യ ഗണപതിഹോമം, ബിംബശുദ്ധി, കലശപൂജ, ഉഷപൂജ, ഉച്ചപൂജ നട അടയ്ക്കല്‍.

Leave A Reply

Your email address will not be published.

error: Content is protected !!