ഓടപ്പള്ളം പുതുവീട് പ്രദേശത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി വനാതിര്‍ത്തിയില്‍ കരിങ്കല്‍ മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. കാട്ടാനശല്യം രൂക്ഷമായ കള്ളമൂല, പന്നിക്കുഴി മൂല എന്നിവിടങ്ങളിലാണ് 25 ലക്ഷം രൂപ ചെലവഴിച്ച് വനംവകുപ്പ് മതില്‍ നിര്‍മ്മാണം നടത്തുന്നത്. മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കാട്ടാനശല്യത്തില്‍ നിന്നും പ്രദേശം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശങ്ങളിലെ കാട്ടാനയടക്കമുള്ള വന്യമൃഗശല്യത്തിന് പരിഹാരംകാണാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍പെടുന്ന ഓടപ്പള്ളം കള്ളമൂല, പന്നിക്കുഴി ഭാഗങ്ങളിലാണ് വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. കള്ളമൂലയില്‍ 120 മീറ്റര്‍ ദൂരത്തിലും, പന്നിക്കുഴിമൂലയില്‍ 90 മീറ്റര്‍ ദൂരത്തിലുമാണ് മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശങ്ങളിലെ കാട്ടാനയടക്കമുള്ള വന്യമൃഗശല്യത്തിന് പരിഹാരംകാണാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ഈ പ്രേദശങ്ങളില്‍ വന്യമൃഗശല്യം കാരണം ഹെക്ടറുകണക്കിന് ഭൂമിയാണ് വര്‍ഷങ്ങളായി തരിശായി കിടക്കുന്നത്. രൂക്ഷമായ കാട്ടാനശല്യം കാരണം ഒരുകൃഷിയും വിളവെടുക്കാന്‍ സാധിക്കാതായതോടെയാണ് കര്‍ഷകര്‍ പൊന്നുവിളയുന്ന മണ്ണ് തരിശിടാന്‍ തുടങ്ങിയത്. നിലവില്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വന്യമൃഗശല്യത്തിന് പരിഹാരമാകുമെന്നും തരിശുകിടക്കുന്ന ഭൂമിയില്‍ കൃഷിചെയ്യാനാകുമെന്ന പ്രതീക്ഷയിലുമാണ് ഇവിടത്തെ കര്‍ഷക ജനത.