സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം കോഴ്‌സുകളുടെ ജില്ലാതല ക്ലാസുകള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ പഠിതാക്കളായ രമേശന്‍, ത്വാഹാക്കുട്ടി എന്നിവര്‍ക്ക് പാഠപുസ്തകം നല്‍കി ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഉപാദ്ധ്യക്ഷന്‍ എ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായില്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയ്, ആദിവാസി സാക്ഷരതാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകന്‍ മംഗലശ്ശേരി നാരായണന്‍, നോഡല്‍ പ്രേരക്മാരാരായ എ. മുരളീധരന്‍, പി.വി. വാസന്തി, കെ.വി. വത്സല, എം. ലീല, ഗ്ലാഡിസ് കെ. പോള്‍, കെ. ചിത്രാദേവി, പി.ജി ഷിന്‍സി, പി.വി ഗിരിജ, കെ.എം. ജിന്‍സി, ഓഫീസ് സ്റ്റാഫ് പി.വി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.