വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.

0

കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ അനുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.2021 ജൂലൈ 30ന് വിവിധ നഴ്സറികളില്‍ നിന്നും പിരിച്ചെടുത്ത രണ്ടര ലക്ഷത്തോളം രൂപയും,ആയിരത്തോളം തേക്കിന്റെ സ്റ്റമ്പുകളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന അനുരേഷിനെ തലപ്പുഴ ബോയ്സ് ടൗണില്‍ വെച്ചാണ് കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സോഷ്യല്‍ ഫോറസ്ട്രി നഴ്സറി കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഓരോ ആഴ്ചയിലും ലഭിക്കുന്ന കൈക്കൂലി പണവുമായി ഇയാള്‍ എല്ലാ വെളളിയാഴ്ചകളിലും കാറില്‍ കണ്ണൂര്‍ ജില്ലയിലെ മമ്പറത്തുളള വീട്ടിലേക്ക് മാനന്തവാടി കൊട്ടിയൂര്‍ റോഡിലൂടെ പോകാറുണ്ടെന്നുളള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധന നടത്തിയത്.
ഇയാളുടെ കാര്‍ പരിശോധിച്ചപ്പോള്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ കൈക്കൂലിപ്പണമാണെന്ന് ബോധ്യമുള്ള രണ്ടുലക്ഷത്തി അമ്പതിനായിരം രൂപ വിജിലന്‍സ് കണ്ടെടുത്തു. സോഷ്യല്‍ ഫോറസ്ട്രി കോണ്‍ട്രാക്ടറുടെ ബ്ലാങ്ക് ലെറ്റര്‍ പാഡ് പേജുകള്‍ ഉള്‍പ്പെടെ പ്രൈവറ്റ് നഴ്സറി കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെട്ട നിരവധി രേഖകളും , സോഷ്യല്‍ ഫോറസ്ട്രി കല്‍പ്പറ്റ റെയിഞ്ച് ഓഫീസില്‍ സൂക്ഷിക്കേണ്ട ഓഫീസ് സീലും നാട്ടിലേക്ക് പോകുകയായിരുന്ന ഇയാളുടെ വാഹനത്തില്‍ നിന്നും വിജിലന്‍സ് അന്ന് പിടിച്ചെടുത്തിരുന്നു.കാറിന്റെ ഡിക്കിയില്‍ നിന്നും ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആയിരത്തോളം തേക്കിന്‍ സ്റ്റംപുകളും വിജിലന്‍സ് കണ്ടെടുത്തിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!