സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ടതില്‍ പ്രതിഷേധം

0

ബീവറേജ് ഔട്ട്ലറ്റുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ധര്‍ണ നടത്തി.കല്‍പ്പറ്റ ബീവറേജ് വെയര്‍ഹൗസിന് മുന്നില്‍ നടത്തിയ ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു.
പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കുക, ബീവറേജ് എംഡി തൊഴിലാളിദ്രോഹനടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സമരത്തില്‍ ഉന്നയിച്ചു. കെ ടി ബാലകൃഷ്ണന്‍ സമരത്തില്‍ അധ്യക്ഷനായിരുന്നു. സി എച്ച് മമ്മി, പി ആര്‍ രാജശേഖരന്‍, പി കെ അബു, കെ ജയരാജന്‍, സിജോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!