വാഹനാപകടത്തില്‍ കാല്‍നട യാത്രക്കാരന് പരിക്ക്

0

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി നിര്‍ത്തിയിട്ട കാറിലിടിച്ചു.നിരങ്ങി നീങ്ങിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്.സമീപത്തെ പച്ചക്കറിക്കടയുടെ മുന്‍ഭാഗവും തകര്‍ന്നു.കടയുടെയും കാറിന്റെയും ഇടയില്‍ കുടുങ്ങി പരിക്കേറ്റ മീനങ്ങാടി ചീരാംകുന്ന് പാനാപറമ്പില്‍ പി.ടി ഉലഹന്നാനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും,പിന്നീട് വിദഗ്ദ ചികില്‍സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.

error: Content is protected !!