വെള്ളമുണ്ട ടൗണില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കരണം.
വെള്ളമുണ്ട ടൗണില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വരും. വെള്ളമുണ്ട പോലീസും,ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ട്രാഫിക് പരിഷ്‌കാരണങ്ങള്‍ നടപ്പാക്കുന്നത്.വെള്ളമുണ്ട-മംഗലശ്ശേരിമല റോഡിലേക്ക് കയറുന്ന ഭാഗത്ത് കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം.മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ മേലെ അങ്ങാടിയിൽ ഉള്ള ബസ് ഷെൽട്ടറിൽ മാത്രമേ നിർത്താൻ പാടുള്ളൂ ഒരു കാരണവശാലും മറ്റു സ്ഥലങ്ങളിൽ ബസ്സുകൾ നിർത്താൻ പാടില്ല.ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും,സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും,ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാനും പ്രത്യേകം അടയാളപ്പെടുത്തുകയും,ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാരികളുടെയും ഡ്രൈവര്‍മാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ട്രാഫിക് പരിഷ്‌കരണം കൊണ്ടുവരണം എന്നത്.പുതുതായി നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണങ്ങള്‍ മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിഎം അനില്‍കുമാര്‍,സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫ്,ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വ്യാപാരികള്‍,ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ട്രാഫിക് പരിഷ്കരണം ലംഘിക്കുന്നവർക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്ന് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു ജോസഫ് അറിയിച്ചു