ചിത്രപ്രദര്‍ശനം ഡിസംബര്‍ 10 മുതല്‍ 15 വരെ
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയവും ജില്ലയിലെ ആദ്യകാല ഫോട്ടോഗ്രാഫറുമായ വി.ഡി. മോഹന്‍ദാസും ചേര്‍ന്നൊരുക്കുന്ന ചിത്രപ്രദര്‍ശനം ഡിസംബര്‍ 10 മുതല്‍ 15 വരെ പഴശ്ശി ഗ്രന്ഥാലയത്തില്‍ നടക്കും. വയനാടിന്റെ ദൃശ്യചാരുതയിലൂടെ ഒരു ചിത്രയാത്ര എന്ന പേരില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ കെ.ഷബിത, വി.ഡി. മോഹന്‍ദാസ്, എ.ജെ.ചാക്കോ, ജോജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.വി.ഡി. മോഹന്‍ദാസ് നാല് പതിറ്റാണ്ടിനിടെ പകര്‍ത്തിയ ആയിരകണക്കിന് ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 70 ചിത്രങ്ങളാണ് പ്രദര്‍ശപ്പിക്കുന്നത്. ബ്ലാക്ക് & വൈറ്റ് കാലത്തെ വയനാടന്‍ കാഴ്ചകള്‍, വനം വന്യജീവി ചിത്രങ്ങള്‍, വയനാടന്‍ സൗന്ദര്യം,പ്രകൃതിയുടെ പച്ചെപ്പുകള്‍, കാടും നാടും അപൂര്‍വ്വ നിമിഷങ്ങള്‍, രാജ്യത്തിനകത്തും പുറത്തു നിന്നും പകര്‍ത്തിയ ജീവിത നേര്‍കാഴ്ചകള്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക.ഡിസംബര്‍ 10 ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുല്‍ മുഖ്യാതിഥിയായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. എല്ലാദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശനം.