പുല്‍പ്പള്ളി: സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 116ാം മത് ഓര്‍മ്മ പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാദര്‍ റെജി പോള്‍ ചവര്‍പ്പനാല്‍. ഫാദര്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ നാരകത്ത് പുത്തന്‍പുരയിലും കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഫാദര്‍ ഫിലിപ്പ് ജോണ്‍ മൈക്കോട്ടുങ്കര നേതൃത്വം നല്‍കുന്ന വചനശുശ്രൂഷയും നടന്നു. നവംബര്‍ 2ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ മുന്നിന്‍മേല്‍ കുര്‍ബ്ബാന, ധ്യാനം, വൈകിട്ട് 6.15ന് അഭിവന്ദ്യ പിതാവിന് സ്വീകരണം, സന്ധ്യാ പ്രാര്‍ത്ഥന. തിരുന്നാളിന്റെ സമാപന ദിനമായ 3 ന് 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, തീര്‍ത്ഥാടന കേന്ദ്രമായ ചിയമ്പം മോര്‍ ബസേലിയോസ് ദേവാലയത്തില്‍ നിന്നും സുരഭിക്കവലയില്‍ നിന്നും മാനിക്കാട് കുരിശ് പള്ളിയില്‍ നിന്നും വൈദികരുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥ യാത്രയ്ക്ക് ആനപ്പാറക്കവലയില്‍ സ്വീകരണം. 8.30 ന് വിശുദ്ധ മുന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും വചന സന്ദേശത്തിനും ഇടവകാമെത്രപ്പോലിത്താ അഭിവന്ദ്യ സഖറിയോസ് മോര്‍ പോളികാര്‍പ്പോസ് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദിക്ഷിണം, ആശീര്‍വാദം,നേര്‍ച്ച ഭക്ഷണം, ലേലം, കൊടിയിറക്ക് എന്നിവ നടക്കും.